Headlines

ട്രംപിനു ദേഷ്യം മോദിയുടെ ‘മെയ്ക് ഇൻ ഇന്ത്യ’യോട്; വെറും വിരട്ടൽ, പാക്കിസ്ഥാൻ ഇല്ല! സ്വർണത്തിന് യു-ടേൺ, എണ്ണയ്ക്ക് ‘തീയിട്ട്’ ഹൂതി

പുത്തൻ തീരുവ യുദ്ധത്തിൽ ഇന്ത്യയുമായും കൊമ്പുകോർക്കാൻ തയാറെടുക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾ. ഇന്ത്യയെ മാനുഫാക്ചറിങ് ശക്തിയാക്കാൻ ലക്ഷ്യമിട്ട് മോദി സർക്കാർ ആവിഷ്കരിച്ച ‘മെയ്ക് ഇൻ ഇന്ത്യ’, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം, പുരപ്പുറ സോളർ പദ്ധതി, ആത്മനിർഭർ ഭാരത് തുടങ്ങിയ പദ്ധതികളാണ് ട്രംപ് ഭരണകൂടത്തിന്റെ കലിപ്പിനു വഴിവച്ചത്.

സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും വാരിക്കോരി നൽകിയ മോദി സർക്കാർ, ലോക വിപണിയിലേക്ക് അധികരിച്ചതോതിൽ ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിച്ചു. ഇത് മത്സരക്രമത്തെ ബാധിച്ചു. യുഎസിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കയറ്റുമതി നടത്തി ഇന്ത്യ പെരുപ്പിച്ച ലാഭം നേടി. ഇതിനെല്ലാം ഇന്ത്യ പ്രധാനമായും ആശ്രയിച്ചത് ചൈനയെയാണ്. ചൈനയിൽ നിന്ന് വൻതോതിൽ ഘടകങ്ങൾ ഇറക്കുമതി ചെയ്താണ് ഇന്ത്യയുടെ ‘മാനുഫാക്ചറിങ്’. ഇന്ത്യയുടെ ഈ പരിധിവിട്ട ‘ചൈനീസ് ആശ്രയത്വവുമാണ്’ ട്രംപ് സർക്കാരിനെ ചൊടിപ്പിച്ചത്.

സോളർ പാനൽ, സ്റ്റീൽ, ഫാർമ, ഐടി, ഇലക്ട്രോണിക്സ് തുടങ്ങിയവയിൽ ഇന്ത്യ ഉൽപാദനശേഷി വർധിപ്പിച്ചതും ട്രംപിന് പിടിച്ചിട്ടില്ല. 53 ഗിഗാവാട്ടാണ് ആഭ്യന്തര ഡിമാൻഡ് എന്നിരിക്കേ, ഇന്ത്യയുടെ സോളർ വൈദ്യുതോൽപാദനം മൂന്നു മടങ്ങ് വർധിച്ച് 154 ഗിഗാവാട്ട് ആയെന്ന് 189 പേജുള്ള ‘കുറ്റപത്രത്തിൽ’ പറയുന്നു. 2018ൽ വെറും 5.8 കോടി ഡോളർ ആയിരുന്ന സോളർ വ്യവസായത്തിലെ നിക്ഷേപം 2025ൽ 1000 കോടി ഡോളറായെന്നും സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ടിൽ ഓഫിസ് ഓഫ് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് (യുഎസ്ടിആർ) പറയുന്നു.

വെറും വിരട്ടൽ; നടപ്പാക്കില്ല!

യുഎസ് സമ്പദ്‍വ്യവസ്ഥയ്ക്ക് നാശമുണ്ടാകുന്ന പ്രവൃത്തി ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയടക്കം 14 വ്യാപാര പങ്കാളികൾക്കെതിരെ 25% വരെ അധികത്തീരുവ ചുമത്താൻ ട്രംപ് ഒരുങ്ങുന്നത്. യുഎസ് കമ്പനികളുടെ വളർച്ചാസാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു, കയറ്റുമതി വളർച്ച, തൊഴിലവസരം എന്നിവയെ പിന്നോട്ടടിച്ചു, യുഎസിലേക്കുള്ള നിക്ഷേപങ്ങളുടെ വഴിമുടക്കി, യുഎസിന് സുരക്ഷാപ്രശ്നം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സെക്ഷൻ 301 പ്രകാരമുള്ള അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് യുഎസ് ആരോപിക്കുന്നു.

അതേസമയം, പുതിയ താരിഫ് നിർദേശങ്ങൾ തൽക്കാലം ഏതാനും മാസത്തേക്ക് നടപ്പാക്കില്ലെന്ന് യുഎസ് ട്രേഡ് റപ്രസന്റേറ്റീവും റിപ്പോർട്ടിന് പിന്നിലെ പ്രധാന വ്യക്തിയുമായ ജേമിസൺ ഗ്രീവ്സ് പറഞ്ഞു. ഇന്ത്യ, ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾ തുടങ്ങിയ സുപ്രധാന വ്യാപാര പങ്കാളികൾക്കെതിരെയാണ് ‘കുറ്റപത്രം’. ശരാശരി 20% അധികത്തീരുവയാണ് ഈ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തുക. വിയറ്റ്നാമിനെ വിരട്ടുന്നത് 35% ചുമത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ്.

നിലവിലെ തീരുവയ്ക്കുമേലാണ് പുതിയ തീരുവ വരുന്നത്. ഉദാഹരണത്തിന്, ചൈനയിൽ നിന്നുള്ള ടെക്നോളജി ഉൽപന്നങ്ങൾക്ക് ഇപ്പോൾ 25% തീരുവ യുഎസ് ചുമത്തുന്നുണ്ട്. അധികത്തീരുവ വരുന്നതോടെ ഇതു 45 ശതമാനമാകും. യുഎസ് ഇത്തരം കുറ്റങ്ങൾ കണ്ടെത്തിയെന്നും നടപടിയെടുക്കുമെന്നും വ്യാപാര പങ്കാളികൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ഉടനടി പുതിയ തീരുവകൾ നടപ്പിൽവരില്ലെന്നും ഗ്രീവ്സ് പറഞ്ഞു.

കുറ്റം ‘നിഷേധിച്ച്’ ഇന്ത്യയും ചൈനയും

അധികരിച്ച ഉൽപാദനം (ഓവർ കപ്പാസിറ്റി/എക്സസ് ഇൻ‌ഡസ്ട്രിയൽ പ്രൊഡക്ഷൻ) എന്നൊരു സംഗതിയേയില്ലെന്ന് ഇന്ത്യയും ചൈനയും പ്രതികരിച്ചു. ഇന്ത്യയിൽ ഒരു മേഖലയിലും അധികരിച്ച ഉൽപാദനമില്ലെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ശതമാനമാകും. മറ്റ് വസ്ത്രങ്ങൾക്ക് 13.9% വരെ. ആകെ 38.9%. ഓർഗാനിക് കെമിക്കൽസിന് 4%, കാർപറ്റുകൾക്ക് 2.9%, ഡയമണ്ട്, സ്വർണാഭരണം തുടങ്ങിയവയ്ക്ക് 2.1%, ഫർണിച്ചറിനും കിടക്കകൾക്കും 2.3% എന്നിങ്ങനെയും എംഎഫ്എൻ റേറ്റുകളുണ്ട്. അതായത്, ഇവയുടെ തീരുവയും 25 ശതമാനത്തിൽ ഒതുങ്ങില്ല.