ഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്റിന് തലവേദന സൃഷ്ടിച്ച് കേരളത്തിലെ പാര്‍ട്ടിയിലെ ഭിന്നത. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിഷയത്തില്‍ ഉടന്‍ തീരുമാനമെടുത്തേക്കില്ല. എന്നാല്‍ കേരളത്തിലെ കലഹം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കരുതെന്ന നിലപാടിലാണ് എഐസിസി. ( Internal rift in Kerala: High Command may not reach a decision immediately)
കേരളത്തിലെ നേതാക്കള്‍ പരാതികളുമായി എത്തുമ്പോള്‍ എഐസിസി നേതൃത്വത്തിന്റെ മുഴുവന്‍ ശ്രദ്ധയും ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക പോരാട്ടങ്ങളിലാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിനും നേതൃത്വം നല്കുമ്പോള്, ഹൈക്കമാന്‍ഡ് കേരളത്തിലെ വിഷയത്തില്‍ ഉടനടി തീരുമാനം സ്വീകരിച്ചേക്കില്ല. പകരം നയപരമായ ഇടപെടലാകും എഐസിസി നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുക. അതിനാല്‍ മൂന്ന് തലങ്ങളിലുള്ള എഐസിസി ഇടപെടലിലാണ് സാധ്യത.പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ കേരളത്തിലെ നേതാക്കള്‍ പരസ്യമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ എഐസിസി അടിയന്തരമായി ഇടപെടും.മന്ത്രിസഭാ വിവരങ്ങള്‍ ചോരുന്നതിലും നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിലും ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചേക്കും. സര്‍ക്കാരിന്റെ പ്രതിച്ഛായ ബാധിക്കാത്ത രീതിയില്‍ ഗ്രൂപ്പുകളെ തണുപ്പിക്കാന്‍ പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സമിതി രൂപീകരിക്കണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിക്കാന്‍ സാധ്യതയേറെയാണ്.
എന്നാല്‍, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടെ കേരളത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്ന വലിയ സംഘടനാ അഴിച്ചുപണിയിലേക്ക് ഇപ്പോള്‍ കടന്നേക്കില്ല. ഭരണപരമായ തീരുമാനങ്ങളില്‍ വി.ഡി. സതീശന് പിന്തുണ നല്കുമ്പോഴും, പ്രധാന നയപരമായ വിഷയങ്ങളില്‍ മുതിര്‍ന്ന നേതാക്കളെയും ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കാനും സാധ്യത ഏറെയാണ്.ഒപ്പം, അനാവശ്യ സമ്മര്‍ദതന്ത്രങ്ങള്‍ വേണ്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കും.ചുരുക്കത്തില്‍, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കും പാര്‍ലമെന്റിലെ പ്രക്ഷോഭങ്ങള്‍ക്കും ഇടയില്‍ കേരളത്തിലെ തീ അണയ്ക്കുക എന്നത് ഹൈക്കമാന്‍ഡിന് മുന്നിലെ വലിയ വെല്ലുവിളിയായി തന്നെ തുടരും.






