രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ഇതുവരെ 55,62,663 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 1053 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണസംഖ്യ 88,935 ആയി ഉയർന്നു. 9,75,861 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 80.86 ശതമാനമായി ഉയർന്നു.
അതേസമയം പ്രതിദിന വർധനവിൽ ചെറിയ കുറവുണ്ടായത് ആശ്വാസകരമാണ്. ആറ് ദിവസത്തിന് ശേഷമാണ് പ്രതിദിന വർധനവ് തൊണ്ണൂറായിരത്തിന് താഴെ എത്തുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്