കാസര്‍ഗോഡ്: ശില്‍പ്പി കാനായി കുഞ്ഞിരാമന്റെ ശില്‍പം അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാസര്‍ഗോട്ടെ യാത്രയ്ക്കായി ടിക്കറ്റ് ഉള്‍പ്പെടെ എടുത്തിരുന്നുവെന്നും രാത്രി 9 വരെ മണിക്ക് അവരുടെ ഭാഗത്തുനിന്ന് അറിയിപ്പ് കിട്ടിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. കാസര്‍ഗോട്ടെത്തിയാല്‍ താമസിക്കാനുള്ള ഇടംവരെ തയ്യാറായിരുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. (thiruvanchoor radhakrishnan on kanayi kunhiraman sculpture release row)
പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് മോഹമുണ്ടായിരുന്നുവെന്നും സംഘാടകരില്‍ നിന്നും കണ്‍ഫര്‍മേഷന്‍ ലഭിക്കാനായി അവസാന നിമിഷം വരെ കാത്തിരുന്നുവെന്നുമാണ് സ്പീക്കറുടെ പ്രതികരണം. രാത്രി വരെ കാത്തിട്ടും തനിക്ക് അറിയിപ്പ് ലഭിക്കാതെ വന്നതോടെ എടുത്ത ടിക്കറ്റ് പോലും ക്യാന്‍സല്‍ ചെയ്തുവെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ സ്പീക്കറുടെ വാദം തള്ളുകയാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്. സ്പീക്കര്‍ക്ക് വിവരങ്ങളെല്ലാം നല്‍കിയിട്ടുണ്ടെന്ന് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രതികരിച്ചു. കാസര്‍ഗോഡിന്റെ വേദനയായ എന്‍ഡോസല്‍ഫാന്‍ ദുരിത ബാധിതരുടെ വേദനയും പ്രതിഷേധവും പ്രതിഫലിക്കുന്ന ശില്പങ്ങളാണ് ഇന്നലെ നാടിന് സമര്‍പ്പിച്ചത്. വിക്ടിം, ഫ്രീഡം എന്നീ ശില്‍പ്പങ്ങള്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനാഛാദനം ചെയ്യാന്‍ എത്താത്തതില്‍ കലാകാരന്മാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.








