കൊച്ചി: ശ്രേഷ്ഠ ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി. ഈ വേദിയിൽ ഒരു സിനിമ അഭിനയക്കാരൻ നിൽക്കുന്നത് വളരെ അപൂർവത തോന്നിക്കുന്ന ഒന്ന്. എന്റെ അഭിനയ പ്രകടനത്തിൽ പലർക്കും തൃപ്തിയും അതൃപ്തിയും ഉണ്ട്. ഇങ്ങനെ ഒരു പുരസ്കാരം ലഭിക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ഈ കാലം വെറുപ്പ് കുത്തികേറ്റുന്ന ഒരുപാട് കാര്യങ്ങൾ കേട്ട് കൊണ്ട് ഇരിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കൾ ആയി കാണുന്നവരാണ് പലതും. തിന്മയുടെ ശത്രുവാണ് നന്മ. ശത്രുക്കളെ എന്റെ മിത്രങ്ങൾ ആക്കിയാണ് ഞാൻ ശത്രുക്കളെ ഇല്ലാതാക്കുന്നത്. സ്വസ്തി എന്ന് പറഞ്ഞാലും, സലാം എന്ന് പറഞ്ഞാലും എല്ലാം അർത്ഥം സമാധാനമാണെന്നും മമ്മൂട്ടി പറഞ്ഞു. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം.
സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
കലാരംഗത്തെ നേട്ടങ്ങൾക്കൊപ്പം സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കായി നടത്തുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് മമ്മൂട്ടിക്ക് പുരസ്കാരം നൽകുന്നതെന്ന് സമിതിയംഗങ്ങൾ വ്യക്തമാക്കി.







