വി അരവിന്ദിന് അമേരിക്കയിലെ സിറ്റി ഓഫ് ഫിലാഡെല്‍ഫിയ കൗണ്‍സിലിന്റെ പ്രത്യേക അംഗീകാരം
ഫിലാഡെല്‍ഫിയ: അമേരിക്കയിലെ സിറ്റി ഓഫ് ഫിലാഡെല്‍ഫിയ കൗണ്‍സിലിന്റെ പ്രത്യേക അംഗീകാരം നേടി 24 അസ്സോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ , വി അരവിന്ദ്. നീണ്ട കാലത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ട് വന്ന ആളാണ് അരവിന്ദ്. ഡിജിറ്റല്‍ – ടെലിവിഷന്‍ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ കൗണ്‍സില്‍ പ്രെസിഡന്റ് കേന്യട്ട ജോണ്‍സണ്‍ പ്രത്യേകം പരാമര്‍ശിച്ചു. കൗണ്‍സില്‍ പ്രതിനിധി ലിസ് തോമസ് സിറ്റി ഭരണകൂടത്തിന്റെ സൈറ്റേഷന്‍ കൈമാറി. കൗണ്‍സില്‍മാന്‍ ജിംഹാരിറ്റി ചടങ്ങില്‍ സന്നിഹിതനായി. (Special recognition for V….
