Headlines

മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണമായി തകർന്നു; സ്വന്തം മന്ത്രിസഭയിൽ നിന്ന് കനത്ത തിരിച്ചടി ലഭിച്ചു: പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ എല്ലാം വാസ്തവവിരുദ്ധം എന്ന് മന്ത്രി സണ്ണി ജോസഫ് പരസ്യമായി സമ്മതിച്ചു എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണമായി തകർന്നു. സ്വന്തം മന്ത്രിസഭയിൽ നിന്ന് മുഖ്യ മന്ത്രിക്ക് കനത്ത തിരിച്ചടി ലഭിച്ചു. പ്രതിപക്ഷത്തിന്റെ നിലപാടിന് അടിവരയിടുന്നതാണ് മന്ത്രിയുടെ വാക്കുകൾ. മന്ത്രിസഭയിൽ കടുത്ത ഭിന്നതയും കൂട്ടുത്തരവാദിത്വം ഇല്ലായ്മയും മറനീക്കി പുറത്തുവന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൂർണമായി പൊtളിഞ്ഞു. വൈദ്യുത മന്ത്രിയുടെ വെളിപ്പെടുത്തലുകളിൽ നിന്ന് ഒളിച്ചോടാതെ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദേഹം ആവർത്തിച്ചു. ആരാണ് ജിഎൻഎ കരാറിന് വേണ്ടി സമ്മർദ്ദം ചെലുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പുപറയാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് പിണറായി വിജയൻ ചോദിച്ചു.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാതെ തന്നെ കേരളത്തിലെ വൈദ്യുതി സാഹചര്യം കൈകാര്യം ചെയ്യാമെന്നാണ് റെഗുലേറ്ററി കമ്മീഷൻ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ജൂൺ മുതൽ സെപ്റ്റംബർ വരെ യാതൊരു ഇടപെടലും നടത്താതെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയ നിഷ്ക്രിയത്വം തുടരാമെന്നല്ല ഇതിനർത്ഥം. അഴിമതിക്കരാറുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ, മനഃപൂർവ്വം ഇടപെടലുകൾ ഒഴിവാക്കി സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാൻ നീക്കമുണ്ടാകുമോ എന്ന ആശങ്ക ഈ പരസ്പരവിരുദ്ധമായ സമീപനങ്ങൾ ഉയർത്തുന്നുണ്ട്. യഥാർത്ഥ വസ്തുതകൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വൈദ്യുതി മന്ത്രിയുടെ വെളിപ്പെടുത്തലുകളിൽ നിന്ന് ഒളിച്ചോടാതെ പ്രതികരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാകണമെന്ന് പിണറായി വിജയൻ പറഞ്ഞു.