മുണ്ടൂർ ചിറ്റിലപ്പള്ളി തോമസ് ത്രേസ്യകുട്ടി ദമ്പതികളുടെ മകൻ അഡ്വ സി ടി ഷാജിയെ തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ ഗവ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി സർക്കാർ നിയമിച്ചു. തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ ബിരുദ പഠനശേഷം തൃശൂർ ഗവ ലോ കോളേജിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കി. തൃശ്ശൂർ ഗവ ലോ കോളേജിൽ യൂണിയൻ ചെയർമാനും തൃശൂർ ബാർ അസോസിയേഷൻ സെക്രട്ടറിയുമായിരുന്നു.
തൃശ്ശൂർ അഭിഭാഷക സഹകരണ സംഘത്തിൻറെ ഹോണററി സെക്രട്ടറി ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൻറെ അയ്യന്തോൾ യൂണിറ്റ് പ്രസിഡണ്ടും ജില്ലാ ഭാരവാഹിയുമാണ് അഡ്വ സി ടി ഷാജി. ഭാര്യ റിജി ഷാജി, മക്കൾ: ഡോ ഏഞ്ചലിറ്റ് ട്രീസ, ഏൻലിറ്റ് റോസ്, സാംഷാജ് തോമസ്, ഏഷ്ലിറ്റ് കാർമൽ.








