സ്ത്രീകൾക്ക് മാസം 2500 രൂപ വീതം; വാഗ്ദാനം മാത്രം? മാസം രണ്ടു കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണമെത്തിയില്ല, ചോദ്യവുമായി പ്രതിപക്ഷം
ന്യൂഡൽഹി∙ സ്ത്രീകൾക്ക് മാസം 2500 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ നേരിട്ടു നൽകുമെന്ന പ്രഖ്യാപനം വെറും വാഗ്ദാനമോ? കഴിഞ്ഞ ഓഗസ്റ്റ് 27ന് പ്രതീകാത്മകമായി 2500 പേർക്ക് മുഖ്യമന്ത്രി നേരിട്ട് അനുമതിപത്രം നൽകിയിരുന്നു. മൊത്തം 17 ലക്ഷം സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, റജിസ്ട്രേഷൻ കണക്കുപ്രകാരം ആകെ 9.2 ലക്ഷം പേരെയുള്ളൂ എന്ന് പ്രതിപക്ഷം വാദിക്കുന്നു. 21നും 60നും ഇടയിൽ പ്രായമുള്ള നിർധന സ്ത്രീകൾക്ക് മാസം 2500 രൂപവീതം ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പദ്ധതി…
