Headlines

IAS – IPS ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അഴിമതി നടത്താൻ, അതിന് പറ്റിയ ഉദ്യോഗസ്ഥരെ സർക്കാർ തിരഞ്ഞെടുക്കുന്നു: എം വി ഗോവിന്ദൻ

ഡൽഹി: ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കൽ, LDF ഭരണകാലത്ത് ക്ലിഫ് ഹൗസിലെ ചെറിയ അറ്റകുറ്റപ്പണികൾ പോലും വലിയ ധൂർത്താണെന്ന് കോൺഗ്രസ് പ്രചരിപ്പിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പണ്ട് പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ അവിടെ എന്തെങ്കിലും അറ്റകുറ്റ പണി നടന്നാൽ ധൂർത്ത് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതിന് കോൺഗ്രസ്കാർ തന്നെ മറുപടി പറയണമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

മുഖ്യമന്ത്രി വി ഡി സതീശനെതിരെയും അദ്ദേഹം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ എന്തൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ചെയ്യുന്നതാണ് പുതിയ മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അഴിമതി നടത്താൻ വേണ്ടിയാണ്.

അഴിമതി നടത്താൻ പറ്റിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.മഹാരാജാസ് കോളേജിലെ പ്രതിഷേധിച്ച വിദ്യാർഥിയുമായി ബന്ധപ്പെട്ട വ്യാജപ്രചരണമാണ് നടക്കുന്നത്. അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഞങ്ങളുടെ ഫോട്ടോ ഉൾപ്പെടെ വെച്ച് കള്ള പ്രചരണം നടത്തിക്കൊണ്ട് ഇരിക്കുന്നുവെന്നും എംവി ഗോവിന്ദൻ ചൂണ്ടികാട്ടി.