രാജ്യത്ത് അൺലോക്ക് 4 ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് എത്തുന്നതിനിടെയാണ് രാജ്യം അൺലോക്ക് 4 ലേക്ക് പോകുന്നത്.
പൊതുചടങ്ങുകളിൽ പരമാവധി 100 പേർക്ക് വരെ പങ്കെടുക്കാം. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകളിലെ ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥിക്കും 50 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും സ്‌കൂളിലെത്താം
പല സംസ്ഥാനങ്ങളും സ്‌കൂളുകൾ ഭാഗികമായി തുറക്കാനുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇതിപ്പോൾ നടപ്പാക്കില്ല. ഗവേഷക വിദ്യാർഥികൾക്ക് ലാബ് സൗകര്യങ്ങൾ ഉപയോഗിക്കാനാകും. ഓപൺ എയർ തീയറ്ററുകൾക്കും ഇന്ന് മുതൽ പ്രവർത്തിക്കാം.