തിരുവനന്തപുരം ∙ മുംബൈ ലോകമാന്യതിലക്–തിരുവനന്തപുരം ബൈ വീക്ക്ലി , യശ്വന്ത്പുര – തിരുവനന്തപുരം നോർത്ത് ഗരീബ്രഥ് എന്നീ ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി റെയിൽവേ പിൻവലിച്ചു. സൂപ്പർ ഫാസ്റ്റുകൾക്കു വേണ്ട ശരാശരി 55 കിലോമീറ്റർ വേഗം ഈ ട്രെയിനുകൾക്കില്ലാത്തതു മൂലമാണ് നടപടി. ജനുവരി 1 മുതൽ ഇവ എക്സ്പ്രസായി സർവീസ് നടത്തും. നമ്പരുകളിലും മാറ്റം വരും. മുംബൈ ബൈ വീക്ക്ലിയുടെ പുതിയ നമ്പർ – 11073/11074. ഗരീബ്രഥിന്റേത് 16537 / 16538 .
ശരാശരി 55 കിലോമീറ്റർ വേഗം ഇല്ല; ഈ ട്രെയിനുകൾ ജനുവരി 1 മുതൽ സൂപ്പർഫാസ്റ്റല്ല








