കള്ളപ്രചാരണം നടത്തുന്നതിൽ ജോസ് കെ മാണി വിദഗ്ധനായിരിക്കുന്നുവെന്ന് പി ജെ ജോസഫ്. കേരളാ കോൺഗ്രസിൽ പിജെ ജോസഫ് നുണകൾ ആവർത്തിക്കുന്നുവെന്ന ജോസ് കെ മാണിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ജോസഫ്. പാലായിലെ തോൽവി ചോദിച്ചു വാങ്ങിയതാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
പാലായിലെ ഉദ്ഘാടനത്തിന് ചിഹ്നം കെ എം മാണിയാണെന്ന് പറഞ്ഞു. അതിനർഥം ചിഹ്നം വേണ്ടെന്നാണ്. ഇപ്പോൾ പറയുന്നത് പക്ഷേ ചിഹ്നം തന്നില്ലെന്നാണ്. പാലായിൽ തന്നെ പരസ്യമായി കൂവി ആക്ഷേപിച്ചു. ജോസ് കെ മാണി വിരുദ്ധ വോട്ടുകളാണ് പാലായിൽ മാണി സി കാപ്പനെ വിജയിപ്പിച്ചത്.
ജോസ് വിഭാഗം നേരത്തെ യുഡിഎഫ് വിടാൻ തീരുമാനിച്ചതാണ്. ജോസ് പോയത് യുഡിഎഫിന് ഗുണം ചെയ്യും. ഒരു വിഭാഗമാളുകൾ ജോസ് കെ മാണിയെ വിട്ട് തിരിച്ചുവരുമെന്നും ജോസഫ് പറഞ്ഞു