Headlines

തൃശൂരിൽ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

തൃശൂർ∙ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി. തൃശൂർ ചിറ്റിശ്ശേരിയിലാണ് സംഭവം. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57 ) എന്നിവരാണ് മരിച്ചത്. ഇന്ദിര ഭിന്നശേഷിക്കാരിയാണ്, സഹോദരൻ ചുമട്ടുതൊഴിലാളിയും. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. കൈ ഞരമ്പ് മുറിച്ചാണ് അപ്പു ഇന്ദിരയെ കൊലപ്പെടുത്തിയത്. അപ്പുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.