Headlines

കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയുള്ള മന്ത്രിയെ മയക്കുവെടി വെയ്ക്കണം; ഷിബു ബേബി ജോണിനെതിരെ വിവാദ പരാമർശവുമായി സിപിഐഎം നേതാവ്

കൊല്ലം: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ വിവാദ പരാമർശവുമായി സിപിഐഎം നേതാവ്. കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയുള്ള മന്ത്രിയെ മയക്കുവെടി വെയ്ക്കണമെന്ന് സിപിഐഎം കോന്നി ഏരിയ കമ്മറ്റി അംഗം വർഗീസ് ബേബി പറഞ്ഞു. അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് CPI(M) നടത്തിയ ഹർത്താൽ പ്രകടനത്തിന്റെ ഭാഗമായായിരുന്നു പരാമർശം.

അരുവാപ്പുലം വില്ലേജിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും ഹർത്താലുകളും നടന്നു. അരുവാപ്പുലം വില്ലേജിനെ ഇ.എസ്.എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും പ്രചാരണ ജാഥകളും സംഘടിപ്പിച്ചിരുന്നു.

വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമാക്കിയാൽ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെയും നിർമ്മാണ പ്രവർത്തനങ്ങളെയും കൃഷിയെയും ഇത് ഗുരുതരമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന ആശങ്ക.