Headlines

വഖഫ് ബോർഡ് പുനഃസംഘടനയിൽ സ്റ്റേ ഇല്ല; ബോർഡ് നിലവിൽ വന്നെന്ന് ഹൈക്കോടതി നിരീക്ഷണം

വഖഫ് ബോർഡ് പുനഃസംഘടനയിൽ സ്റ്റേ വേണമെന്ന ആവശ്യം തള്ളി ഡിവിഷൻ ബെഞ്ചും. കെ എസ് ഹംസ, ഉസ്മാൻ ഹാജി എന്നിവരാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ വിജ്ഞാപന പ്രകാരം ബോർഡ് നിലവിൽ വന്നു എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുതിയ ബോര്ഡിൽ അമുസ്ലീങ്ങളെ ഉൾപെടുത്തിയിട്ടില്ലെന്ന കാര്യം അടക്കം ചൂണ്ടികാണിച്ചാണ് അപ്പീൽ നൽകിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഈ ആവശ്യം നിരാകരിച്ചിരുന്നു. എന്നാൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിലേക്ക് അയച്ച നിയമ സാധ്യതയിൽ വ്യാഴാഴ്‌ച വാദം കേൾക്കും.

വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണിക്കപ്പെട്ടതോടെ എ.പി സുന്നി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സർക്കാർ സമ്മർദത്തിന് വഴങ്ങുകയും ഫോർമുല തയ്യാറാക്കുകയും ചെയ്തത്.പൊന്നാനി എംഎൽഎ നൗഷാദ് അലി ആണ് സമവായ ചർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്.എ.പി വിഭാഗത്തിന് ബോർഡിൽ അംഗത്വം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം.