കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര് വാഹനാപകടത്തില് മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രതി സുഹൈല് സജീവിന്റെ മാതാവ് നൂഹ. മക്കള് നഷ്ടപ്പെട്ട വേദന അമ്മയെന്ന നിലയില് മനസിലാകുമെന്ന് ഇവര് പറഞ്ഞു. ആ കുടുംബങ്ങള് ഒറ്റയ്ക്കാകില്ല. മകന്റെ ഭാവിയെ ഓര്ത്ത് ആശങ്കയുണ്ട്. സ്വകാര്യത മാനിക്കണമെന്നും നൂഹ പറഞ്ഞു. സമൂഹ മാധ്യമത്തില് പങ്കുവച്ച വിഡിയോയിലാണ് നൂഹ ഇക്കാര്യങ്ങള് പറഞ്ഞത്. (mini cooper accident: suhail sajeev’s mother’s fb video)
നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെയെന്ന് വിഡിയോയില് നൂഹ പറഞ്ഞു. ഒരുപാട് സ്വപ്നങ്ങള് കണ്ട് വളര്ത്തിയ മക്കള് നഷ്ടപ്പെടുമ്പോള് ഈ കുടുംബങ്ങള്ക്ക് ചിന്തിക്കാനാകാത്ത വേദനയുണ്ടാകുമെന്ന് അറിയാം. എന്തുപറഞ്ഞാലും മരണം വരെയുള്ള അവരുടെ ഈ വേദന അവസാനിക്കില്ലെന്നും അറിയാം. അവര്ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. സത്യസന്ധമായ അന്വേഷണം നടക്കട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും നൂഹ കൂട്ടിച്ചേര്ത്തു.
സോഷ്യല് മീഡിയയില് വലിയ ചര്ച്ചകള് നടക്കുന്നത് കാണുന്നുണ്ട്. എല്ലാവര്ക്കും ഞങ്ങളോടുള്ള ദേഷ്യം തോന്നുമെന്ന് അറിയാം. ദുഷ്കരമായ അവസ്ഥയില് കുറച്ച് സ്വകാര്യത നല്കണമെന്ന് അഭ്യര്ഥിക്കുന്നു. ഞങ്ങളും സാധാരണ മനുഷ്യര് തന്നെയാണ്. ഞാനൊരു അമ്മയാണെന്ന് കൂടി ഓര്ക്കണം. എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള് മറ്റൊരു വശത്തുണ്ട്. ഇത്രയും കാലം എഴുന്നേറ്റിരിക്കാന് പോലുമുള്ള അവസ്ഥ എനിക്കുണ്ടായിരുന്നില്ല. അമ്മയെന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബങ്ങള്ക്ക് ഞങ്ങള് പിന്തുണ നല്കും. നൂഹ കൂട്ടിച്ചേര്ത്തു.






