മൈസൂരു∙ പെരിയ പട്ടണയ്ക്ക് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികൾ ഉൾപ്പെടെ 4 പേർ മരിച്ചു. ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് എന്നിവരാണ് മരിച്ച മലയാളികള്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കാവേരി എസി സ്ലീപ്പർ ബസ് എതിരേ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 3.45 നായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മൈസൂരുവിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു







