Headlines

ശ്വാസകോശത്തിൽ മുഴ; ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വത്തിക്കാൻ∙ ശ്വാസകോശത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് തയാറെടുക്കുകയാണെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. പ്രാരംഭ ഘട്ടത്തിൽ തന്നെ മുഴ കണ്ടെത്താനായെന്നും അടുത്തയാഴ്ച റോമിലെ ജെമെലി ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കുമെന്നും വത്തിക്കാൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു. എല്ലാവരോടും തന്നെ പ്രാർഥനകളിൽ ഓർക്കണമെന്ന് മാർപ്പാപ്പ അഭ്യർഥിച്ചു.