Headlines

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; 12 പേർക്ക് പരുക്ക്

ദുബായ് ∙ സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂതികളുടെ അതിരൂക്ഷ ആക്രമണം. 12ലേറെപ്പേർക്കു പരുക്കേറ്റു. അതിൽ 5 പേരുടെ നില അതീവഗുരുതരമാണ്. വിമാനത്താവളം താൽക്കാലികമായി അടച്ചു. മിസൈൽ ആക്രമണം സൗദി സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ ആക്രമണത്തിൽ വൻ സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ ദേശീയ വിമാനക്കമ്പനിയായ സൗദിയയുടെ പൈലറ്റ് അടക്കം 3 പേർ കൊല്ലപ്പെട്ടിരുന്നു. യെമൻ തലസ്ഥാനമായ സനായിലെ രാജ്യാന്തര വിമാനത്താവളം 4 തവണ…

Read More

15 വർഷത്തെ നാടകം അവസാനിക്കാൻ പോകുന്നു; മോദി കണക്ക് പറയുന്ന ദിവസം അകലെയല്ല: രാഹുൽ ഗാന്ധി

ചെന്നൈ ∙ ഇന്ത്യൻ ജനാധിപത്യത്തെ ‘മൊഗാംബോ മോദി’ തകർക്കുകയാണെന്നും രാജ്യത്തിനെതിരെ ചെയ്ത കുറ്റങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി വില നൽകേണ്ടി വരുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആയിരക്കണക്കിനു വിദ്യാർഥികൾ അണിനിരന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ളയ്ക്കു നേതൃത്വം നൽകുന്ന നരേന്ദ്ര മോദി പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണ്. ജനരോഷം ഭയന്നു ഡൽഹിയിൽ എല്ലാം അടച്ചുപൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർഥികളെ മർദിക്കാൻ ബിജെപി ഗുണ്ടകളാണു മുന്നിലുള്ളത്.കഴിഞ്ഞ 15 വർഷമായി മോദി നടത്തുന്ന നാടകം…

Read More

പിന്നോട്ടില്ല പിണറായി, പൊലീസ് തടഞ്ഞിട്ടും ജന്തർ മന്തറിലേക്ക്; എട്ടു മണിക്കൂറോളം കസ്റ്റഡിയിൽ

ന്യൂഡൽഹി ∙ ഒപ്പമുള്ള നേതാക്കളെ ഡൽഹി പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുമ്പോൾ, സുരക്ഷയ്ക്ക് നിന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥർ പിണറായി വിജയനോടു പിന്നോട്ടു മാറാൻ അഭ്യർഥിച്ചു; അതു ശീലമില്ലെന്ന മട്ടിൽ പിണറായി മുന്നോട്ടു തന്നെ. ഇന്ദിരാഗാന്ധി ജയിലിലിട്ടിട്ടും പതറാത്ത നേതാവാണെന്നു ജോൺ ബ്രിട്ടാസ് എംപി ഡൽഹി പൊലീസിനോടായി പറഞ്ഞു.പ്രതിഷേധത്തിന് ഇറങ്ങിയ യുവാക്കൾക്കു പിന്തുണയുമായി ഇറങ്ങിയ 81കാരനായ പിണറായി വിജയന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പതറിയപ്പോഴാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതും മണിക്കൂറുകളോളം ജീപ്പിൽ നഗരം ചുറ്റിച്ചതും. വെള്ളമോ മരുന്നോ ഭക്ഷണമോ നൽകാതെയായിരുന്നു…

Read More

ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധങ്ങളിൽ ഇന്നും രാജ്യതലസ്ഥാനം കലുഷിതമാകും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ ഇന്നും രാജ്യതലസ്ഥാനം കലുഷിതമാകും. ജന്തർ മന്തർ പ്രതിഷേധം തുടരാൻ കോക്രോച്ച് ജനതാ പാർട്ടിയും, ഇടതു വിദ്യാർഥി-യുവജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ ഉൾപ്പെടെ മൂന്ന് സിജെപി നേതാക്കൾ എവിടെയെന്നതിൽ ഡൽഹി പൊലീസ് വ്യക്തത വരുത്തിയില്ല. നാളെ ഇന്ത്യാസഖ്യം എംപിമാരുടെ പ്രതിഷേധം തുടരും. യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധവുമായിറങ്ങും. ഏഴായിരത്തോളം പേരെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ഏർപ്പെടുത്തിയ കനത്ത സുരക്ഷ തുടരും. മെട്രോയും ജന്തർ മന്തറിലെ…

Read More