പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എൻ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഐഎം സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദം. പരാതിയില്ലെന്നും കോൺഗ്രസും ബിജെപിയും ഉപദേശിക്കാൻ വരേണ്ടെന്നും സമൂഹത്തിൽ അവർ വൃത്തികെട്ട പാർട്ടികളാണെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസിന്റെ പ്രതികരണം. പാർട്ടിയ്ക്ക് മുന്നിൽ പരാതി വന്നിട്ടില്ലെന്നും പരാതി ചർച്ച ചെയ്തിട്ടില്ലെന്നും അദേഹം.പരാതി നൽകിയെന്ന് പറയുന്ന വനിതാ അഭിഭാഷകയുണ്ടെങ്കിൽ പൊതുസമൂഹത്തിന് മുൻപിൽ ഹാജരാക്കണം. പരാതി മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തോട് പറയുകയല്ലേ നല്ലതെന്ന് എൻഎൻ കൃഷ്ണദാസ് പറഞ്ഞു. എന്നിട്ട് നേതാക്കളോട് അഭിപ്രായം ചോദിക്കുകയല്ലേ നല്ലതെന്ന് അദേഹം പറഞ്ഞു. പാർട്ടി കോടതിയല്ലെന്നും അനുഭവസ്ഥർ നിയമപരമായി പോകുമല്ലോ എന്നുമാണ് ആരോപണത്തിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയുടെ പ്രതികരണം.ഇ എൻ സുരേഷ് ബാബുവിന് എതിരെ കടുത്ത നടപടികളിലേക്ക് നേതൃത്വം നീങ്ങുമെന്നാണ് വിവരം. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയേക്കും. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് പാർട്ടി നടപടിയെന്ന് പറയുന്പോഴും കാരണം വ്യക്തമാക്കാതെ ഒളിച്ചുകളി. ഇ എൻ സുരേഷ്ബാബുവിനെതിരായ പരാതി പൊലീസിന് കൈമാറണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. വിവാദങ്ങളിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല.
The Best Online Portal in Malayalam


