Headlines

ശിവാജി പാർക്കിലെ സിജെപി പ്രതിഷേധത്തിൽ കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശിവാജി പാർക്കിൽ നടന്ന സിജെപി പ്രതിഷേധത്തിൽ കേസെടുത്ത് മുംബൈ പൊലീസ്. സംഘാടകർ അടക്കം 500 ഓളം പേർക്കെതിരെയാണ് ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. 189 ബിഎൻഎസ്, നിയമവിരുദ്ധ ഒത്തുചേരൽ,223 ബിഎൻഎസ്, പൊലീസ് ഉത്തരവ് ലംഘിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

അതിനിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി അഭിജിത്ത് ദീപ്കെയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി. മലയാളിയായ GS പിള്ളയുടെ മരണം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പരാതിയിൽ ചൂണ്ടികാണിക്കുന്നു. പ്രതിഷേധം നിയമവിരുദ്ധമായിരുന്നു. അഭിജിത്ത് ദീപ്കെയെ മുംബൈയിൽ നിന്നും വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.