ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും. ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. പിന്നാലെ രാജ്യവ്യാപക പ്രതിഷേധമായി മാറ്റും. ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും. സിജെപി സമരത്തിനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു.
ഡൽഹി പൊലീസ് എവിടെ തടയുന്നുവോ, ആ സ്ഥലം ജന്തർ മന്തറാക്കി മാറ്റുമെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. അതിനിടെ, പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസ് ക്രൂരമർദനം അഴിച്ചുവിട്ടതായി ആം ആദ്മി പാർട്ടിയും ഐസയും ആരോപിച്ചു. ഇന്നലെ മാത്രം 1,100 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്ത വാഹനത്തിൽ കയറ്റുന്നതിനിടെ യുവാവിന്റെ മുഖത്ത് പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ എഎപി പുറത്തുവിട്ടു.
ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് സഖ്യം മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട് അതിനിടെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ്രസ് ‘സത്യാഗ്രഹ’ എന്ന പേരിൽ പുതിയ പോർട്ടലിന് തുടക്കമിട്ടു. ചെറുതും വലുതുമായ എല്ലാ പ്രതിഷേധങ്ങളും രജിസ്റ്റർ ചെയ്യാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.









