പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശി ഇരുപതുകാരി ദിൻഷയാണ് മരിച്ചത്. ജിത്തു എന്നയാളെ പിടികൂടി. പ്രണയനൈരാശമെന്നാണ് പൊലീലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. റിസോര്‍ട്ടിലെത്തിയ ജിത്തും ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 15 മിനിറ്റോളം ഇരുവരും സംസാരിച്ചു. പിന്നാലെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ദിൻഷയെ കുത്തുകയായിരുന്നു. അഞ്ചോളം കുത്തുകള്‍ ദിൻഷയുടെ ശരീരത്തിലുണ്ടെന്നാണ് വിവരം.
ദിൻഷയുടെ കരച്ചില്‍ കേട്ട് സ്ഥലത്തേക്ക് റിസോര്‍ട്ടിലെ മറ്റ് ജീവനക്കാര്‍ എത്തുകയായിരുന്നു. ഉടനെ ദിൻഷയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിസോര്‍ട്ട് ജീവനക്കാര്‍ പ്രതി ജിത്തുവിനെ പിടികൂടി ആല്‍മരത്തില്‍ കെട്ടിയിടുകയായിരുന്നു. പൊലീസ് എത്തിയ ശേഷം പ്രതിയെ കൈമാറുകയുമായിരുന്നു.







