Headlines

തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇന്ത്യയിലെ ജനങ്ങൾക്ക് വിശ്വാസമില്ല, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ തങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും വിശ്വാസമില്ലെന്നും ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ഇനി തിരഞ്ഞെടുപ്പ് നടത്തുക എന്നുപറഞ്ഞാൽ അതൊരു തട്ടിപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുന്ന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസിനെ കൂടി ആ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എങ്കിൽ മാത്രമേ രാജ്യത്തെ പാർലമെന്ററി ജനാധിപത്യം ശക്തമാവുകയും നിലനിൽക്കുകയും ചെയ്യുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.