നീലക്കുറിഞ്ഞി കാണാൻ പോയ കോളജ് വിദ്യാർഥികൾ വഴിതെറ്റി കാട്ടിൽ കുടുങ്ങി, കഠിനദൗത്യം; തിരിച്ചെത്തിച്ചു
ചിന്നക്കനാൽ ∙ ചിന്നക്കനാൽ അറുപതേക്കറിൽ നീലക്കുറിഞ്ഞി കാണാൻ പോയ കേറ്ററിങ് കോളജ് വിദ്യാർഥികൾ തേനീച്ച ആക്രമണത്തെത്തുടർന്നു വഴിതെറ്റി കാട്ടിൽ കുടുങ്ങി. എല്ലാവരെയും വനപാലകർ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. രക്ഷാദൗത്യത്തിനിടെ വനപാലകർക്കും തേനീച്ചയുടെ കുത്തേറ്റു. സൂര്യനെല്ലിയിലെ കേറ്ററിങ് കോളജിലെ 20 വിദ്യാർഥികൾ അടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ 11ന് 2 സംഘങ്ങളായി അറുപതേക്കറിലേക്ക് പോയത്. ഇതിൽ ഒരു പെൺകുട്ടിയും 7 ആൺകുട്ടികളും അടങ്ങുന്ന എട്ടംഗ സംഘത്തെ ഉച്ചയ്ക്ക് ഒന്നരയോടെ പെരുന്തേനീച്ച ആക്രമിച്ചു. തുടർന്ന് ഇവർ പല വഴിക്ക് ഓടിയതോടെ വഴിതെറ്റി…
