Headlines

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

കോഴിക്കോട്: തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി. അമിത് ഷായ്ക്ക് നേരെയുള്ള പ്രതിഷേധത്തിന് മറുപടിയായാണ് പ്രതിഷേധം. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്ത് വെച്ചായിരുന്നു യുവമോര്‍ച്ച നേതൃത്വത്തില്‍ പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാണിച്ചത്.

കുറ്റ്യാടി ജാനകിക്കാട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

എസ്‌ഐആര്‍ വിഷയത്തിലായിരുന്നു അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം നടന്നത്. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. വന്‍ സുരക്ഷാ വീഴ്ച്ചയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിഷയത്തില്‍ സംഭവിച്ചു. പിന്നാലെ യൂത്ത് കോണ്‍ഗ്രസുകാരെ കയ്യേറ്റം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകരും ശ്രമിച്ചു. വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണായിരുന്നു പ്രതിഷേധം.