Headlines

‘മൂന്ന് വ്യവസ്ഥകൾ അസ്വീകാര്യം’: ഇറാൻ നിർദ്ദേശിച്ച സമാധാന നിർദ്ദേശം തള്ളി ട്രംപ്

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ നിർദ്ദേശിച്ച ഏഴ് ദിന സമാധാന നിർദ്ദേശം തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകളും അസ്വീകാര്യമാണെന്നും ഇറാനിലേക്ക് പണം ഒഴുകാത്തതിനാലാണ് കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. നിർദ്ദേശങ്ങളോടുള്ള അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏതൊരു നീക്കവും ഈ വ്യവസ്ഥകൾ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി വ്യക്തമാക്കി. ഇറാനെ ഉപരോധങ്ങളിലൂടെ നിലംപരിശാക്കാമെന്ന് കരുതിയവർക്ക്…

Read More

തിരുവോണം ബംപർ 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിന്; സ്റ്റാളിലെത്തിച്ചത് ഒരാഴ്ച മുൻപ്

കണ്ണൂർ/തിരുവനന്തപുരം ∙ തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിഎൽ 360615 ടിക്കറ്റിന്. ഇന്നലെ രാത്രി വരെ സമ്മാനാർഹനെ കണ്ടെത്തിയിട്ടില്ല. എം.വി.അനീഷിന്റെ ഉടമസ്ഥതയിലുള്ള ചക്കരക്കൽ മുത്തു ലോട്ടറി ഏജൻസി, പി.വി.വത്സരാജന്റെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പിലെ തമ്പുരാൻ ഏജൻസിക്കു വിറ്റ ടിക്കറ്റ് വടക്കാഞ്ചേരി സ്വദേശി എം.വി.സുജിത്ത് തന്റെ സമൃദ്ധി ലോട്ടറി സ്റ്റാളിലാണു വിറ്റത്. ഇതുൾപ്പെടെയുള്ള 30 ടിക്കറ്റുകളാണു സുജിത്ത് ഒരാഴ്ച മുൻപ് തന്റെ സ്റ്റാളിലെത്തിച്ചത്. ആരാണ് ടിക്കറ്റെടുത്തതെന്ന് ഓർമയില്ലെന്നു സുജിത്ത് പറഞ്ഞു. കഴിഞ്ഞ ക്രിസ്മസ്…

Read More

‘ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു സംയുക്‌തമായി മുന്നോട്ടു പോകാനാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉയർത്തിയ വിയോജിപ്പുകളിൽ അനുനയത്തിൽ എത്തിയെങ്കിലും വിടാതെ പ്രതിപക്ഷം. വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും. അതിന് മുന്നോടിയായി സഖ്യത്തിൽ നിന്ന് അകന്നു നിൽക്കുന്ന ആം ആദ്മി പാർട്ടിയെയും ഡിഎംകെയെയും അടക്കം ഒപ്പം നിർത്താനും നീക്കങ്ങൾ ആരംഭിച്ചു. ഇന്ന് സിപിഐഎം ജനറൽ…

Read More