Headlines

വ്യവസ്ഥകൾ അമേരിക്ക അംഗീകരിച്ചാൽ ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാൻ

ഉപരോധം പിൻവലിക്കൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അമേരിക്ക അംഗീകരിച്ചാൽ ഏഴാം ദിവസം ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് ഇറാൻ. വിവിധ മേഖലകളിലുള്ള സംഘർഷം അവസാനിപ്പിക്കൽ, 1200 കോടി ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടു നൽകൽ, നാവിക – സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കൽ എന്നിവയാണ് ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകൾ. ഇവ മൂന്നും അമേരിക്ക പാലിച്ചാൽ ഏഴാം ദിവസം ഹോർമുസ് തുറക്കാമെന്നും ചർച്ച പുനരാരംഭിക്കാമെന്നുമാണ് ഇറാന്റെ നിലപാട്.

ഇറാൻ ആണവായുധ നിർമ്മാണത്തിന് അടുത്താണെന്ന അമേരിക്കയുടെ വാദം വലിയ നുണയാണെന്ന അരഗ്ചി പറഞ്ഞു. ഇറാനിലേക്കുള്ള വിമാനങ്ങൾ റദ്ദുചെയ്ത ഇറാഖ് നടപടിയെ ഇറാൻ അപലപിച്ചു. മക്ക ഉടമ്പടിയിലെ അംഗരാജ്യങ്ങളിലെ സൈനിക മേധാവികൾ സൗദി അറേബ്യയിൽ യോഗം ചേർന്നതായി സൗദി, പാകിസ്താൻ, തുർക്കി രാജ്യങ്ങൾ സ്ഥിരീകരിച്ചു// മക്ക നഗരത്തെയും സൗദി സിവിൽ, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ സൈനിക മേധാവികൾ അപലപിച്ചു. സൗദിക്കു നേരെയുള്ള ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.