Headlines

കില മദ്യപാന കേന്ദ്രമോ ?: ക്യാമ്പസിൽ നിന്ന് കണ്ടെത്തിയത് മദ്യക്കുപ്പികളുടെ കൂമ്പാരം

തൃശൂർ: സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ക്യാമ്പസിൽ മദ്യക്കുപ്പികളുടെ കൂമ്പാരം.ക്യാമ്പസിലെ ക്യാന്റീന് സമീപത്തായാണ് വില കൂടിയ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തിയത്. പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം കില പ്രവർത്തനങ്ങൾ കുത്തഴിഞ്ഞു എന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

കിലയിൽ രാഷ്ട്രീയ നിയമനങ്ങൾ വലിയ വിവാദമായി നിലനിൽക്കുന്ന സമയമാണിത്. മന്ത്രി കെ എം ഷാജിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ നോമിനികളെ തസ്തികകളിൽ തിരുകിക്കയറ്റിയെന്നാണ് പ്രധാന ആരോപണം. എം എസ് എഫ് സംസ്ഥാന ട്രഷറർ മുതൽ വിവിധ മണ്ഡലം ഭാരവാഹികൾ വരെ നിയമനപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുസ്‌ലിം ലീഗിന് പുറമെ യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, കെ എസ് യു സംഘടനകളുടെ ഭാരവാഹികളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.