ഡൽഹി: ആഡംബർ കാർ യാത്രയിൽ മന്ത്രി കെഎം ഷാജിയെ ന്യായീകരിച്ച് മുതിർന്ന മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എംപി. കെ.എം.ഷാജി ചെയ്തതിൽ തെറ്റില്ല. സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ അപാകതയില്ലെന്നും, ഷാജിക്കെതിരെ ഇല്ലാത്ത കേസുകൾ ഉണ്ടാക്കാൻ ശ്രമമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ചാർട്ടേഡ് വിമാനയാത്രയിൽ ഒന്നും മറച്ചുവയ്ക്കാൻ ഇല്ലാത്ത കൊണ്ടാണ് ഇനിയും യാത്ര ചെയ്യും എന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
മന്ത്രിമാരുടെയും തന്റേയും സ്പോൺസേർഡ് യാത്രകളെ ന്യായീകരിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സ്പോൺസർ ആരെന്ന് വെളിപ്പെടുത്താതെയുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. ഇനിയും പറക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം ജനത്തോടുള്ള വെല്ലുവിളിയെന്നാണ് പ്രതിപക്ഷവിമർശനം.സ്പോൺസറെ കുറിച്ച് അറിഞ്ഞേ മതിയാകൂവെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയൻ നടത്തിയ വിദേശയാത്രയെക്കുറിച്ചും ചർച്ചയാകാമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. സ്പോൺസേർഡ് യാത്രകളിൽ സംസ്ഥാനവ്യാപകമായി ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ന്യായീകരണത്തിൽ കോൺഗ്രസ് അനുകൂല സൈബർ പേജുകളിലും വിമർശനമുണ്ട്.









