കോഴിക്കോട്: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസിലെ ഇ ഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന വാദം ആവര്‍ത്തിച്ച് പി എ മുഹമ്മദ് റിയാസ്. ഇഡി ഇന്ത്യയില്‍ ആളുകള്‍ക്കെതിരെ കേസെടുത്തതില്‍ മൊഴി എങ്ങനെയാണ് എടുത്തത് എന്നുള്ളതൊക്കെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. സോണിയഗാന്ധി, രാഹുല്‍ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി പിന്നെ ബിജെപിയിലേക്ക് മാറിയ പല കോണ്‍ഗ്രസിന്റെ നേതാക്കന്മാരായ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ മുതല്‍ എല്ലാവര്‍ക്കെതിരെയും ഇഡി എങ്ങനെയാണ് മൊഴി എടുത്തത് എന്നതൊക്കെ അറിയാം. അതുകൊണ്ട് ഇതിനകത്തൊന്നും ഞാന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല – അദ്ദേഹം പറഞ്ഞു.
വീണയുടെ ഡയറിയിലുള്ളത് ഭാവി ബിസിനസിന് വേണ്ടിയുള്ള കണക്കുകളെന്നും പി എ മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. ഒരു സംവിധാനം തുടങ്ങിക്കഴിഞ്ഞാല്‍ അതിന് എന്ത് ചിലവ് വരുമെന്നതിന്റെ വിശദാംശങ്ങളാണ്. അതിലേക്ക് ഞാനിപ്പോള്‍ പോകുന്നില്ല. വിശദമായി എന്‍ക്വയറിക്കകത്ത് വീണ പറഞ്ഞിട്ടുണ്ട്. പണം കൊടുത്തു എന്ന് ആര് പറഞ്ഞു. ഞാന്‍ പറഞ്ഞോ? വീണ പറഞ്ഞോ? ആരും പറഞ്ഞിട്ടില്ല. അതിനകത്ത് എഴുതി വച്ചത് പണം ആര്‍ക്കെങ്കിലും കൊടുത്തുന്നു എന്നുള്ളതല്ല. പണം ആരില്‍ നിന്നെങ്കിലും വാങ്ങി എന്നുള്ളതല്ല. കള്ളപ്പണവുമായി ബന്ധപ്പെട്ട ഒരു കാര്യവുമല്ല. എന്നാല്‍, ഇങ്ങനെ മൊഴി കൊടുത്തുവെന്ന കള്ളവാര്‍ത്ത വന്നു. അതാണ് പറഞ്ഞത്. ഇ ഡി അന്വേഷണം നടക്കുന്നുണ്ടല്ലോ. വീണ മൊഴി കൊടുത്തിട്ടുണ്ട്. അന്വേഷണം നടക്കുന്ന വിഷയത്തില്‍ കൂടുതല്‍ സംസാരിക്കുന്നില്ല. ഒരു തരത്തിലുള്ള കള്ളപ്പണ ഇടപാടിനും വീണ നിന്നിട്ടില്ല. ഒരു തരത്തിലുള്ള കള്ളപ്പണം വാങ്ങിയിട്ടുമില്ല കൊടുത്തിട്ടുമില്ല. അത്രമാത്രമേ പറയാനുള്ളു – അദ്ദേഹം പറഞ്ഞു.
കരുത്തുറ്റ പോരാളിയാണ് പി ജയരാജനെന്നും അദ്ദേഹം പറഞ്ഞു. വലിയ നിലയിലുള്ള മാറ്റം പാര്‍ട്ടിയിലുണ്ടാകും. ജനങ്ങള്‍ വലിയ ആവേശത്തിലാണ്. ജനവിരുദ്ധ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിപിഎമ്മിനെ ജനങ്ങള്‍ പ്രതീക്ഷയായി കാണുന്നു. ഇഡിക്കെതിരെ പൊതുവായ നിലപാടുണ്ട് – അദ്ദേഹം പറഞ്ഞു.







