Headlines

കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിൽ ചേരിപ്പോര് രൂക്ഷം: ജോസഫ് ടാജറ്റിനെ കടന്നാക്രമിച്ച് KPCC സെക്രട്ടറി

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തിൽ ചേരിപ്പോര് രൂക്ഷം. സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിനെ കടന്നാക്രമിച്ച് കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്ത് രംഗത്ത് വന്നു. തെിരഞ്ഞെടുപ്പ് തോൽവിയിൽ താൻ നേതൃത്വത്തിന് പരാതി നൽകിയതാണ് കേസിന് പിന്നിലെന്നും ഡിസിസി പ്രസിഡന്റ് പാർട്ടിയെ ക്ഷയിപ്പിക്കുന്നെന്നുമാണ് വിമർശനം.

ഡിസിസി പ്രസിഡണ്ടിന് സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിന് ഷാജി കോടംകണ്ടത്തിനും മറ്റ് എട്ടു പേർക്കും എതിരെ സൈബർ പോലീസ് കേസടുത്തതിന് പിന്നാലെയാണ് ഡിസിസി പ്രസിഡൻ്റിനെതിരായ അതിരൂക്ഷ വിമർശനം. ജോസഫ് ടാജറ്റ് ജില്ലയിലെ കോൺഗ്രസിനെ ക്ഷയിപ്പിക്കുന്നെന്നാണ് കെപിസിസി സെക്രട്ടറിയുടെ ആക്ഷേപം.

ഒല്ലൂരിലെ തൻറെ തോൽവിയിൽ ജോസഫ് ടാ ജറ്റിനെത്തിനെതിരെ മൂന്നു പരാതികൾ ഷാജി കോടങ്കണ്ടം കെപിസിസിക്ക് നൽകിയിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് സൈബർ കേസിനെ പിന്നിൽ നിന്നും ഡിസിസി പ്രസിഡണ്ടിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുമെന്നും കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് വ്യക്തമാക്കി.