Headlines

‘ജാതിഭ്രാന്ത് കേരളത്തിൽ ഇപ്പോഴും തുടരുന്നു, ശ്രീനാരായണ ഗുരുവിൻറെ പാത പിന്തുടരുന്നവർ ജാതിയത പറയുന്നു’; ബിനോയ് വിശ്വം

തിരുവനന്തപുരം: ജാതിഭ്രാന്ത് കേരളത്തിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തുള്ളവർക്കും ഇപ്പോൾ അവരുമായി ബന്ധുക്കളാകേണ്ടി വന്നിട്ടുണ്ട്. സിപിഐക്ക് ഒരു ഘട്ടത്തിലും അവരുമായി ബന്ധപ്പെടേണ്ടി വന്നിട്ടില്ല. ശ്രീനാരായണ ഗുരുവിൻറെ പാത പിന്തുടരുന്നവർ എന്നു പറയുന്നവരും ജാതിയത പറയുന്നു.

കാറിൽ വച്ചോ കാറിന് പുറത്തുവച്ചോ ബന്ധം ഉണ്ടാക്കാൻ സിപിഐക്ക് താല്പര്യമുണ്ടായിട്ടില്ല. കാന്തപുരവും വെള്ളാപ്പള്ളിയുമല്ല ജാതീയതക്കെതിരെ പറഞ്ഞത്. അത് മാർക്സാണ്. ഇപ്പോൾ നടക്കുന്ന സംവാദങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീ പക്ഷത്താണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐ.ക്ക് ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്ന് നേരത്തെ ബിനോയ് വിശ്വം വ്യക്തമാക്കി. ദവി ലഭിക്കാത്ത പ്രശ്നമേ ഇല്ല. പ്രശ്നത്തിൽ സി.പി.ഐയ്ക്കും സി.പി.ഐ. എമ്മിനും പിടിവാശിയില്ല. വിഷയത്തിൽ സി.പി.എം. ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലി സി.പി.ഐ.ക്കും സി.പി.എമ്മിനും പിടിവാശിയില്ല.

സി.പി.ഐ.ക്ക് രാഷ്ട്രീയമുണ്ട്, സി.പി.ഐ. എമ്മിനും അതുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ ഇടത് ഐക്യം ഏറെ പ്രാധാന്യമുള്ളതാണ്. ഈ ഐക്യത്തിന്റെ മഹത്ത്വം ഉൾക്കൊള്ളാൻ സി.പി.ഐക്ക് കഴിയും. സി.പി.ഐ.എമ്മിനും ഈ കഴിവുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.