ഹാനോയ്(വിയറ്റ്നാം)∙ 2026ലെ ലോകസുന്ദരിപ്പട്ടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്റി മോള ഡൊമിംഗ്യൂസിന്. വിയറ്റ്നാമിൽ നടന്ന 73–ാമത് മിസ് വേൾഡ് മത്സരത്തിൽ മുൻ മിസ് വേൾഡ് തായ്ലാൻഡിന്റെ ഒപാൽ സുചാത ചുവാങ്ശ്രീ ജോഹെയ്റിയെ കിരീടമണിയിച്ചു. അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ് ജോഹെയ്റി.
സ്പെയിനിന്റെ എലിസബത്ത് റെയ്നസ് ഫസ്റ്റ് റണ്ണറപ്പായും മലേഷ്യയുടെ താനുസിയ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയെ പ്രതിനിധീകരിച്ച നികിത പൊർവാളിന് അവസാന ഇരുപതിൽ ഇടംനേടാനായില്ല.
നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ മലയാളി കെസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.








