Headlines

‘മുന്‍ മുഖ്യമന്ത്രി ഉത്തരവാദിത്തത്തോടെ സംസാരിക്കണം; രാഷ്ട്രീയം കലര്‍ത്തി ഓപ്പറേഷന്‍ തൂഫാന്‍ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്’; രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: ഈമാസം 20 മുതല്‍ തൂഫാന്റെ അടുത്ത ഘട്ടമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. മുന്‍ മുഖ്യമന്ത്രി ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും രാഷ്ട്രീയം കലര്‍ത്തി പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

ഓപ്പറേഷന്‍ തൂഫാന്‍ വമ്പിച്ച വിജയത്തിലേക്ക് കുതിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതുവരെ 10600ലധികം ആളുകള്‍ അറസ്റ്റിലായി. 170 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. 9000ത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ 20 മുതല്‍ തൂഫാന്റെ അടുത്തഘട്ടം ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും – അദ്ദേഹം പറഞ്ഞു.

 

പ്രതിപക്ഷ നേതാവ് മുന്‍ അനുഭവം വെച്ച് പറയുന്നുവെന്നും ഇപ്പോള്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശനാണ് ലഹരിയുടെ വേരറുക്കണം എന്ന് ആദ്യം പറഞ്ഞത് – അദ്ദേഹം പറഞ്ഞു.

 

അതിനിടെ, ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം വൈകുന്നു. ഫയല്‍ കയ്യില്‍ കിട്ടിയെന്നും തീരുമാനം നാളെയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.