Headlines

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ; കേരളത്തിലെ വിലയുമായി വ്യത്യാസമെന്ത്?

  അബുദാബി∙ യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വരും. വാഹന ടാങ്കിന്റെ വലുപ്പമനുസരിച്ച് ഫുൾ ടാങ്കിന് 10.2 ദിർഹം (ഏകദേശം 264 രൂപ) മുതൽ 14.8 ദിർഹം (384 രൂപ) വരെ ഉപഭോക്താക്കൾക്ക് അധികം ചെലവാകും.   പുതിയ നിരക്കുപ്രകാരം സൂപ്പർ98 ലീറ്ററിന് 3.80 ദിർഹവും (98.46 രൂപ) സ്പെഷ്യൽ95 ലീറ്ററിന് 3.69 ദിർഹവും (95.61 രൂപ) ഇ-പ്ലസ് 91 ലീറ്ററിന് 3.61 ദിർഹവുമാണ് (93.54 രൂപ) വില….

Read More

നേപ്പാൾ ദുരന്തം: ഹിമപാളി 22 കിലോമീറ്റർ സഞ്ചരിച്ചത് 7 മിനിറ്റിൽ

  കഠ്മണ്ഡു ∙ ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ സഞ്ചരിച്ചത് അതിവേഗമെന്ന് കണ്ടെത്തൽ. ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. 0.56 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ളതാണ് ഹിമപാളിയെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഈ ഹിമപാളി 22 കിലോമീറ്റർ ദൂരം വെറും 7 മിനിറ്റുകൊണ്ട് സഞ്ചരിച്ച് റസുവഗന്ധി എന്ന സ്ഥലത്തെത്തി– മണിക്കൂറിൽ 187.5 കിലോമീറ്റർ വേഗം. അവിടെനിന്ന് ബെട്രാബട്ടി എന്ന സ്ഥലത്തേക്ക് 73 കിലോമീറ്റർ വേഗത്തിലും തുടർന്ന് 22 കിലോമീറ്റർ വേഗത്തിലും…

Read More

തിരഞ്ഞെടുപ്പു തോൽവി മറയ്ക്കാൻ ‘രക്ഷാപ്രവർത്തനം’: പഴിയെല്ലാം പ്രവർത്തകർക്ക്, പാർട്ടിലൈൻ വിട്ട് പിണറായി

  തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതിനെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്കും തിരുത്തലിനുമായി വിപുലീകൃത സംസ്ഥാന സമിതിയോഗം ചേരാനിരിക്കെ, തോൽവിയുടെ പഴി പ്രവർത്തകർക്കുമേൽ ചാർത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ‘രക്ഷാപ്രവർത്തനം’. പാർട്ടിക്കെതിരെ വോട്ട് ചെയ്ത പ്രവർത്തകരാണു തെറ്റു ചെയ്തതെന്നും അവർ തിരുത്തണമെന്നും തളിപ്പറമ്പിലും പയ്യന്നൂരിലുമായി വിളിച്ചുചേർത്ത യോഗങ്ങളിലെ പിണറായിയുടെ വിശദീകരണം പാർട്ടിയുടെ അവലോകന റിപ്പോർട്ടിനു വിരുദ്ധം. പൊളിറ്റ് ബ്യൂറോ (പിബി) അംഗങ്ങൾ നിരീക്ഷകരായെത്തുന്ന വിപുലീകൃത സംസ്ഥാന സമിതിയോഗത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുയർന്നേക്കാമെന്ന കണക്കുകൂട്ടലിൽ, യോഗത്തിന്റെ അജൻഡ…

Read More

സ്ത്രീകൾക്ക് മാസം 2500 രൂപ കിട്ടുന്ന പദ്ധതി; മെച്യൂരിറ്റി കാലാവധി തീരുമാനിച്ചു, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വർഷം വരെ

  സ്ത്രീകൾക്ക് മാസം 2500 രൂപ വീതം കിട്ടുന്ന പുത്തൻ പദ്ധതിയിലെ ബാങ്ക് റെക്കറിങ് ഡിപ്പോസിറ്റ് (ആർഡി) അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലവധി തീരുമാനിച്ചു. 2029 ജൂലൈയിലാണ് നിക്ഷേപ കാലാവധി അവസാനിക്കുക. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണ് 2029.   ഡൽഹി സർക്കാരാണ് സംസ്ഥാനത്തെ വനിതകൾക്കായി ‘ലക്ഷ്മി യോജന’ എന്ന പദ്ധതി ആവിഷ്കരിച്ചത്. ഓഗസ്റ്റ് ഒന്നിനായിരുന്നു റജിസ്ട്രേഷൻ തുടക്കം. സ്ത്രീകൾക്ക് ഹ്രസ്വകാലത്തിന് പുറമേ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ലോക്ക്-ഇൻ കാലാവധിയോടു കൂടി പദ്ധതിയിൽ…

Read More

ശബരിമല: ചെമ്പുപാളിയും കടത്തിയോ?; ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് പഴക്കം 7 വർഷം മാത്രം

  പത്തനംതിട്ട∙ ശബരിമല ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് 7 വർഷം മാത്രമേ കാലപ്പഴക്കമുള്ളൂ എന്നു ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതായി സൂചന. ശിൽപത്തിൽ സ്വർണം പൂശി കൈമാറിയ ഉണ്ണിക്കൃഷ്ണൻ പോറ്റി പഴയ ചെമ്പുപാളികൂടി മാറ്റിയോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ദ്വാരപാലക ശിൽപത്തിൽ നിന്ന് എത്ര സ്വർണം നഷ്ടപ്പെട്ടെന്നും അതിലെ ചെമ്പുപാളികളുടെ കാലപ്പഴക്കം എത്രയെന്നും കണ്ടെത്താനാണ് സാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് ജംഷഡ്പുർ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചത്. 1998 ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ശബരിമല…

Read More

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി ഐആർസിടിസി

  കൊച്ചി ∙ ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി. ഡൽഹിയിൽ നിന്നു തൃശൂരിലേക്കു വന്ന സ്കൂൾ വിദ്യാർഥികൾക്കാണു മംഗള ട്രെയിനിൽ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതയുണ്ടായത്. ഭക്ഷണ വിതരണത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിക്ക് 5 ലക്ഷം രൂപ ഐആർസിടിസി പിഴ ചുമത്തി. സംഭവത്തിന്റെ ഗൗരവം പരിഗണിച്ചും പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുമാണു നടപടി. മധ്യപ്രദേശിൽ വച്ചാണ് വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതും ഛർദി ഉൾപ്പെടെ പ്രശ്നങ്ങളുണ്ടായതും. ഖണ്ട്‌വാ സ്റ്റേഷനിൽ വിദ്യാർഥികൾക്ക് ആവശ്യമായ വൈദ്യസഹായം…

Read More