Headlines

യുഎഇയിൽ ഇന്ധന വില കുതിച്ചുയർന്നു; പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

 

അബുദാബി∙ സെപ്റ്റംബറിലേക്കുള്ള ഇന്ധനവില യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കനുസരിച്ച് പെട്രോളിനും ഡീസലിനും നിരക്ക് ഉയരും. പെട്രോളിന് നിലവിലെ വിലയേക്കാളും 20 ഫിൽസും ഡീസലിന് 50 ഫിൽസുമാണ് അടുത്തമാസം നൽകേണ്ടിവരിക. പുതിയ വില വർധനവ് സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.  സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.80 ദിർഹമായിരിക്കും പുതിയ നിരക്ക് (ഓഗസ്റ്റിൽ 3.60 ദിർഹം). സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.69 ദിർഹമായി ( 3.49 ദിർഹം). ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.61 ദിർഹമായി ഉയർന്നു ( 3.41 ദിർഹം). ഡീസൽ വിലയിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസൽ ലിറ്ററിന് 4.30 ദിർഹമായി ഉയർന്നു (ഓഗസ്റ്റിൽ 3.80 ദിർഹം).  ആഗോള വിപണിയിലെ എണ്ണവില വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി പ്രതിമാസം പ്രാദേശിക വിപണിയിലെ ഇന്ധനനിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്.