Headlines

ദുരന്ത മുഖത്ത് നിന്ന് ആശ്വാസ തീരത്ത് ; ക്ഷേത്രത്തിൽ കയറിയിലായിരുന്നുവെങ്കിൽ ദുരന്തത്തിൽ പെട്ടേനെ

 

20 മിനിറ്റ് വൈകിയിലായിരുന്നുവെങ്കിൽ ഞങ്ങളും അപകടത്തിൽപ്പെട്ടേനെയെന്ന് നേപ്പാൾ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളി സംഘം. ആർക്കും ഇതിനെകുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല ചെറിയ രീതിയിലുള്ള വെള്ളമാണെന്നാണ് കരുതിയത്. എന്നാൽ പിന്നീട് ചാനലുകളിലെ വാർത്ത കണ്ടിട്ടാണ് അതിന്റെ വ്യാപ്തി മനസ്സിലാക്കിയത്.കുടുങ്ങി കിട്ടുന്നതിൽ മൂന്നാമത്തെ വണ്ടിയിലായിരുന്നു ഞങ്ങൾ ഉണ്ടായിരുന്നത് എന്നാൽ ഞങ്ങൾക്ക് മുന്നിൽ പോയ ടൂറിസ്റ്റ് വാഹനങ്ങളെല്ലാം അപകടത്തിൽ പെടാനുള്ള സാധ്യതയുണ്ട്. കാരണം ഞങ്ങൾ കുടുങ്ങി കിടന്നതിന്റെ 2 കിലോമീറ്റർ അകലെയുള്ള പാലങ്ങളും റോഡുമാണ് പ്രളയത്തിൽ ഒഴുകിപ്പോയത്.

 

 

പ്രളയത്തിന് മുൻപ് ഞങ്ങൾ ഒരു ക്ഷേത്രത്തിൽ കയറിയിരുന്നു. പ്ലാനിൽ ഇല്ലാത്തതായിരുന്നു അത് . എന്നാൽ ക്ഷേത്രത്തിൽ കയറിയതുകൊണ്ട് മാത്രമാണ് ദുരന്തത്തിൽ പെടാതിരുന്നതെന്നും തിരിച്ചെത്തിയ മലയാളി സംഘം വ്യക്തമാക്കി.

 

പ്രളയത്തിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം ഇന്ന് പുലർച്ചെ നാട്ടിൽ തിരിച്ചെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗൊരഖ്പുർ വിമാനത്താവളത്തിൽ നിന്നും നിന്നും രണ്ട് വിമാനങ്ങളിലായാണ് ഇവർ കേരളത്തിലേക്ക് തിരിച്ചത്. എറണാകുളം, കോട്ടയം സ്വദേശികളായ 31 പേരടങ്ങുന്ന സംഘം ആദ്യവും കണ്ണൂർ, കാസർഗോഡ് സ്വദേശികളുടെ സംഘം പിന്നീടുമാണ് നാട്ടിൽ എത്തിയത്.

 

നേപ്പാൾ അതിർത്തിയിൽ നിന്നും നൂറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ വിമാനത്താവളത്തിൽ എത്തിയത്. എറണാകുളത്തെ ഒരു ട്രാവൽ ഏജൻസി വഴി ഈ മാസം 23നാണ് 36 പേരടങ്ങുന്ന സംഘം നേപ്പാളിലേക്ക് വിനോദയാത്ര പോയത്. ഒരാഴ്ച്ചത്തെ പാക്കേജിലാണ് നേപ്പാളിലേക്ക് തിരിച്ചത്. കൺമുന്നിലൂടെ വാഹനങ്ങളും വീടുകളും ഒലിച്ചുപോകുന്നതും ആളുകളുടെ കൂട്ടനിലവിളിയും മനസ്സിൽ നിന്നും വിട്ട് പോകുന്നില്ല എന്നും മടങ്ങി എത്തിയവർ പറയുന്നു.