ബേപ്പൂരിലെ തോൽവിക്ക് കാരണം പി വി അൻവർ സ്ഥാനാർഥി ആയതാണെന്ന കെ പ്രവീൺ കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. പി.വി അൻവറിനെ തിരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്.പി.വി. അൻവർ ഉയർത്തിയ കാര്യങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ തിളക്കമാർന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്നതാണ്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കാൻ സാധിക്കാത്തതെന്ന യു ഡി എഫിൻ്റെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവിൻ്റെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന അനവസരത്തിലായിപ്പോയി കാരാട്ട് റസാഖ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം അദ്ദേഹം പറയുന്നത് പോലെ സംഭവിക്കേണ്ടതായിരുന്നുവല്ലോ. അധികാരത്തിൻ്റെ സുഖ സൗകര്യങ്ങൾ വലിച്ചെറിഞ്ഞ് കൊണ്ട് നിലവിൽ പ്രവർത്തിച്ച മുന്നെണിക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനു വേണ്ടി ഉപാധികളില്ലാതെ യുഡിഎഫ് മുന്നണിയുമായി സഹകരിക്കാൻ തയ്യാറായ പി.വി അൻവറിനെ തിരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ് കാരാട്ട് റസാഖ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
പി.വി. അൻവർ ഉയർത്തിയ കാര്യങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ തിളക്കമാർന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാവുന്നതാണ്. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചത് കൊണ്ടാണ് ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കാൻ സാധിക്കാത്തതെന്ന യു ഡി എഫിൻ്റെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവിൻ്റെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന അനവസരത്തിലായിപ്പോയി. സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം അദ്ധേഹം പറയുന്നത് പോലെ സംഭവിക്കേണ്ടതായിരുന്നുവല്ലോ.
അധികാരത്തിൻ്റെ സുഖ സൗകര്യങ്ങൾ വലിച്ചെറിഞ്ഞ് കൊണ്ട് നിലവിൽ പ്രവർത്തിച്ച മുന്നെണിക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനു വേണ്ടി ഉപാധികളില്ലാതെയുഡിഎഫ് മുന്നണിയുമായി സഹകരിക്കാൻ തയ്യാറായ പി.വി അൻവറിനെ തിരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്.കൂടാതെ അത് പരസ്യമായി വെളിപ്പെടുത്തിയത് അദ്ധേഹത്തെ അപമാനിക്കുന്നതിന് തുല്യവുമാണ്. ഇത്തരം പ്രസ്താവനകളും പ്രവർത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് കാലം തെളിയിക്കും…









