തലശ്ശേരി: കവിത ഗോൾഡ് & ഡയമണ്ട്സിന്റെ 14-ാമത് ഷോറൂം തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തലശ്ശേരിയിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപം മണവാട്ടി ജംഗ്ഷനിലാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ആഗസ്റ്റ് 22ന് രാവിലെ 11ന് പ്രശസ്ത സിനിമാതാരം പ്രീതി മുകുന്ദൻ ഷോറൂം ഉദ്ഘാടനം ചെയ്തു.
കമ്പനി ചെയർമാൻ രാജഗോപാൽ, പത്നി ഇന്ദിര രാജഗോപാൽ, മാനേജിങ് ഡയറക്ടർമാരായ പ്രസാദ് രാജഗോപാൽ, പ്രജീഷ് രാജഗോപാൽ, ഡയറക്ടർമാരായ സനിഷ്മ പ്രസാദ്, ശ്രുതി പ്രജീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ആധുനികവും മനോഹരവുമായ ഷോപ്പിംഗ് അന്തരീക്ഷത്തിൽ സ്വർണം, വജ്രം, വെഡ്ഡിംഗ്, ആന്റിക്ക്, ടെംപിൾ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. വിവിധ അഭിരുചികൾക്കും ആഘോഷാവസരങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന കളക്ഷനുകളും ഉപഭോക്താക്കൾക്കായി ലഭ്യമാണ്.
ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. 10 ഭാഗ്യശാലികൾക്ക് ഡയമണ്ട് റിംഗ്, ഓരോ പർച്ചേസിനൊപ്പവും സൗജന്യ സ്വർണ്ണനാണയം, സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്കൗണ്ട്, ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 40 ശതമാനം വരെ ഡിസ്കൗണ്ട്, പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്യുമ്പോൾ പവന് 1000 രൂപ അധികം, എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങൾ എന്നിവയാണ് പ്രധാന ഓഫറുകൾ. ഉദ്ഘാടന ഓഫറുകൾ സെപ്റ്റംബർ 30 വരെ തലശ്ശേരി ഷോറൂമിൽ മാത്രമാണ് ലഭിക്കുക.
1976ൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് ആദ്യ ഷോറൂമുമായി ആരംഭിച്ച കവിത ഗോൾഡ് & ഡയമണ്ട്സ് ഇന്ന് മിഡിൽ ഈസ്റ്റിലെ രണ്ട് ഷോറൂമുകൾ ഉൾപ്പെടെ 14 ഷോറൂമുകളുള്ള പ്രമുഖ ആഭരണ ബ്രാൻഡായി വളർന്നു. വിശ്വാസം, ഗുണമേന്മ, സുതാര്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്ക് പ്രാധാന്യം നൽകി അഞ്ച് പതിറ്റാണ്ടായി സ്ഥാപനം പ്രവർത്തിച്ചുവരുന്നു.
പാരമ്പര്യത്തിന്റെ മനോഹാരിതയും ആധുനിക ഡിസൈനുകളുടെ ചാരുതയും സമന്വയിപ്പിക്കുന്ന ആഭരണ ശേഖരങ്ങളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത കവിത ഗോൾഡ് & ഡയമണ്ട്സ്, കോഴിക്കോട് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.







