നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യ ഹീറ്റ്സില്‍ യുബിസി കൈനകരി ഫാന്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് വീയപുരം ചുണ്ടന് ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് ചമ്പക്കുളം ചുണ്ടന് ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ആദ്യം ഫിനിഷ് ചെയ്തു.
ആദ്യ ഹീറ്റ്സിൽ കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം നേടിക്കൊടുത്ത വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടന് രണ്ടാമതായി ഫിനിഷ് ചെയ്തു. ഐബിആര്‍എ കൊച്ചിന് തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാമതും, കുമരകം കെടിബിസി ഫാന്‍സ് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീവിനായകന്‍ നാലാമതും ഫിനിഷ് ചെയ്തു.
ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കമായി. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി. അതിനുശേഷമാണ് ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍. തുടര്‍ന്ന് ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. അവസാനമാണ് ചുണ്ടന് വള്ളങ്ങള്‍ പോരിനിറങ്ങുക. ഇക്കുറി 21 ചുണ്ടന് വള്ളങ്ങളാണ് മത്സരിക്കുന്നത്.








