ഡൽഹി: സിജെപി സമരത്തിന് നേരേയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാത്തതിന് എതിരെ ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ മിന്നൽ സമരം മണിക്കൂറുകൾ പിന്നിട്ടു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ, ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നടപടിയുണ്ടായില്ല.
FIR രജിസ്റ്റർ ചെയ്യുംവരെ സമരം തുടരുമെന്നാണ് രാഹുലിന്റെ നിലപാട്. പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടമായ വിദ്യാർഥി സഹിലിനൊപ്പമാണ് രാഹുൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. വിഷയത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എംപി രംഗത്തെത്തി. വിദ്യാർത്ഥികളുടെത് ന്യായമായ ആവശ്യമാണ്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അവർക്ക് ഒപ്പം നിന്നു. സഹീലിന് നേരേ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ആര്. അമിത് ഷാ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഒളിച്ചോടുന്നു. പ്രതിപക്ഷ നേതാവ് അവരെ കൂട്ടി പൊലീസ് സ്റ്റേഷനിൽ പോയി എഫ് ഐ ആർ ഇടാനാണ് പറഞ്ഞത്. അതിന് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയുമെങ്കിൽ ചെയ്യട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.









