Headlines

‘സിയാന്റെ ഭാഷണത്തില്‍ നിറയുന്ന അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യം പോലുമാണ്’; കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എസ്എസ്എഫ്

ഇന്‍സ്റ്റാഗ്രാമില്‍ കുട്ടിസഖാവ് എന്ന പേരില്‍ വൈറലായ മലപ്പുറം തിരൂരിലെ എട്ടുവയസുകാരന്‍ സിയാന് കൃത്യമായ ശിക്ഷണം നല്‍കണമെന്ന് എപി സമസ്ത വിദ്യാര്‍ഥി വിഭാഗമായ എസ്എസ്എഫ്. കുട്ടിയെ നവമാധ്യമത്തില്‍ വില്‍ക്കാന്‍ വെച്ചവരെ തിരുത്തണം. പിണറായി വിജയന്‍ മുതല്‍ അശോകന്‍ ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ത്ഥം പഠിക്കണം. എസ്എസ്എഫിന്റെ മുഖമാസിക രിസാലയിലെ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സിയാന്‍ കുട്ടിയാണെന്നും എട്ടു വയസ്സേയുള്ളൂവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകാനുള്ള പ്രായമല്ല അവന്. ഇന്‍സ്റ്റഗ്രാം മെറ്റ എന്ന കമ്പനിയുടെ പ്ലാറ്റ്‌ഫോമാണ്. കുട്ടികള്‍ അതുപയോഗിക്കുന്നതിന് മെറ്റയ്ക്ക് കടുത്ത നിയന്ത്രണമുണ്ട്. മെറ്റ ഒരു കച്ചവട സ്ഥാപനമാണ്. അവരുടെ ഉല്‍പന്നമാണ് ഇന്‍സ്റ്റഗ്രാം. അക്കൗണ്ട് നീക്കി എങ്കില്‍ അത് അവരുടെ തീരുമാനമാണ്. സിയാന്റെ കവിളില്‍ക്കുത്തി കരയിപ്പിക്കാതെ മുതിര്‍ന്നവര്‍ ഇക്കാര്യം അവനെ പറഞ്ഞു മനസിലാക്കണം. ഇനി അവനെ നവമാധ്യമത്തില്‍ വില്‍ക്കാന്‍ വെച്ചത് അവന്റെ മാതാപിതാക്കള്‍ ആണെങ്കില്‍ അവരെ തിരുത്തണം. മുതിര്‍ന്നവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കുട്ടികള്‍ ചെയ്തുകാണുമ്പോള്‍ ഒരു കാഴ്ചബംഗ്ലാവ് കൗതുകം തോന്നും. പക്ഷേ, സുഹൃത്തുക്കളേ അത് അശ്ലീലമാണ് – ലേഖനത്തില്‍ പറയുന്നു.സിയാന്‍ എന്ന പതിമൂന്നുകാരന്റെ ഭാഷണത്തില്‍ നിറയുന്ന അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യം പോലുമാണെന്ന് ഇവര്‍ പറയുന്നു. കൃത്യമായ ശിക്ഷണത്തിലൂടെ സിയാന്‍ കുട്ടിയാവേണ്ടതുണ്ട്. എന്തെന്നാല്‍ ചെങ്കൊടിയും ആ കൊടി പേറുന്ന രാഷ്ട്രീയവും ഒരു പതിമൂന്നുകാരന്റെ വ്യവഹാരവിഷയമല്ല. അമ്മട്ടിലെ മോണോ ആക്ടും ഫാന്‍സി ഡ്രസും രാഷ്ട്രീയമായി ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളോടുള്ള അനീതിയാണ് – ലേഖനം വ്യക്തമാക്കുന്നു.

പിണറായി വിജയന്‍ മുതല്‍ അശോകന്‍ ചെരുവില്‍ വരെ ‘ഷെയറെന്റിങ്’ എന്ന വാക്കിന്റെ അര്‍ഥം പഠിക്കണമെന്നും പറയുന്നുണ്ട്. ഷെയറെന്റിങ് എന്ന ഒരു വാക്കുണ്ട്. സിയാനെ ആഘോഷിച്ച അശോകന്‍ ചരുവില്‍ മുതല്‍ പിണറായി വിജയന്‍ വരെ ഇംപോസിഷന്‍ എഴുതി പഠിക്കണം ആ വാക്ക്. is a blend of the words ‘sharing’ and ‘parenting’. It means when parents post photos, videos, or personal stories about their kids on the internet. People do this to show pride or connect with family, but it can risk a child’s privacy എന്നാണര്‍ഥം. പരിഷ്‌കൃത രാജ്യങ്ങള്‍, അഥവാ പരിഷ്‌കൃതരായ മനുഷ്യര്‍ പാര്‍ക്കുന്ന, അവര്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഈ പരിപാടിയിലെ അനീതി സംബന്ധിച്ച് ഗൗരവമുള്ള ആലോചനകള്‍ നടത്തിക്കഴിഞ്ഞു. കുട്ടികളെ ഉപയോഗിച്ചുള്ള കണ്ടന്റ് നിര്‍മാണം അഥവാ കുട്ടിക്കച്ചവടം ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിതമാണ്. ഇന്ത്യയില്‍ എട്ടു വയസ്സുകാര്‍ക്ക് ആകാം. പക്ഷേ, അത് സ്വകാര്യം ആയിരിക്കണം. രക്ഷിതാക്കളുടെ മേല്‍നോട്ടം വേണം. ഉള്ളടക്കത്തിനുമുണ്ട് ചില നിയന്ത്രണങ്ങള്‍. സെന്‍സിറ്റീവായ ഒന്നും പാടില്ല. സിയാന്റെ അക്കൗണ്ട് പോയ വഴി മനസിലായല്ലോ? – ലേഖനം പറയുന്നു.