കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത വേദിയിലെ ശുദ്ധികലശത്തില്‍ ദേശീയ പട്ടികജാതി കമ്മീഷനും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി. കെ സുധാകരന്‍ എംപിയാണ് പരാതി നല്‍കിയത്. എസ്‌സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപെട്ടാണ് പരാതി.
ഹല്‍ദ്വാനിയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബി ജെ പി പ്രവര്‍ത്തകര്‍ വേദി ശുദ്ധീകരിച്ചെന്നും താന്‍ ദളിതനായതുകൊണ്ടാണെന്ന് അങ്ങനെ ചെയ്തതെന്നും അപമാനിതനായെന്നുമാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നലെ രാജ്യസഭയില്‍ പരാതി ഉന്നയിച്ചിരുന്നു.ഈ രാജ്യത്ത് ദളിതര്‍ക്ക് ഇടമില്ലെന്ന് ഞങ്ങള്‍ തുടക്കം മുതലേ പറയുന്നതാണ്. മതത്തിന്റെ പേരില്‍ അവര്‍ എല്ലാവരെയും ഭിന്നിപ്പിക്കുകയാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുയോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന വേദിയാണ് രാംലീല മൈതാനമെന്നും രാജ്യത്തെ വിഭജിക്കാനും ജാതികള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാനും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദളിത് വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് താന്‍ സംസാരിച്ച വേദി ശുദ്ധീകരിച്ചതെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജയിലിലടയ്ക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ഹോമം’ നടത്തി ശുദ്ധീകരണം നടത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പ്രതികരിച്ചിരുന്നു.






