മാധ്യമ സ്ഥാപനങ്ങളുടെ കാർഡുകൾ നീക്കം ചെയ്തത് സതീശൻ സർക്കാർ ആവശ്യപ്പെട്ടിട്ടെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. ജെമിനിയോട് ഇതേ സംബന്ധിച്ച് വിവരങ്ങൾ തേടിയപ്പോൾ ലഭിച്ച മറുപടി പ്രാദേശിക സർക്കാർ പറഞ്ഞിട്ട് എന്നാണ്. മെറ്റയും അവരുടെ കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരല്ല എന്നുള്ള മറുപടിയാണ് നൽകിയത്.
മാധ്യമങ്ങൾക്ക് മുന്നിൽ വന്ന വി ഡി സതീശനെ പരിഹസിച്ചത് കൊണ്ട് കാര്യമില്ല. ജനാധിപത്യരീതിയിൽ സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാക്കണം. ഏതൊരു പൗരന് വേണമെങ്കിലും ജമിനിയിലോ, മെറ്റയുമായോ ചാറ്റ് ചെയ്യാം. അതിലൂടെ ജമിനി കൃത്യമായ മറുപടി നൽകും. വി ഡി സതീശൻ നേരിട്ടാകില്ല ആവശ്യപ്പെട്ടിട്ടുണ്ടാവുക.
അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥരാണ് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടാവുക. കേന്ദ്രസർക്കാർ മോദിയെ വിമർശിച്ച പോസ്റ്റ് പോലും മാറ്റിയിട്ടില്ല. പിന്നെ എങ്ങനെ കേരളത്തിൽ മാറ്റുന്നു. നിങ്ങൾ ചെയ്തിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്, പൗരാവകാശ ധ്വംസനമാണ്, അഭിപ്രായ സ്വാതന്ത്രത്തെ നിക്ഷേധിക്കലാണ്. വീണ്ടും പറയുന്നു ജൻസി സോഷ്യൽ മീഡിയക്ക് മുന്നിൽ മോദി തോറ്റു.. പിന്നെയാണോ നിങ്ങൾ? നിങ്ങൾ പറഞ്ഞിട്ട് മെറ്റ നീക്കം ചെയ്ത കാർഡുകൾ തന്നെ ഞാൻ വീണ്ടും പോസ്റ്റ് ചെയ്യുകയാണെന്ന് അദ്ദേഹം കുറിച്ചു.








