കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥരെയാണ് കടലില്‍ കാണാതായത്. കടലില്‍ പെട്രോളിങ്ങിന് പോയപ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മൂന്നുപേരെയാണ് കാണാതായത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഉദ്യോഗസ്ഥന്‍ കവരത്തിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേരെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. കവരത്തി ദ്വീപിലെ നബീല്‍, ആന്ത്രോത്ത് ദ്വീപിലെ ഹിദായത്ത് എന്നിവര്‍ക്കായി തെരച്ചില്‍ നടത്തുന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ്റെ ഹെലികോപ്റ്ററിലാണ് തെരച്ചില്‍ നടത്തുന്നത്. ബോട്ട് മറിഞ്ഞതോടെ അമിനി ദ്വീപിലെ ഉമ്മര്‍ ഫാറൂഖ് എന്ന പൊലീസുകാരന്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
ലക്ഷദ്വീപിലെ കടലിൽ പെട്രോളിങ്ങിന് പോയ പൊലീസ് ബോട്ട് മറിഞ്ഞു; രണ്ട് ഉദ്യോഗസ്ഥരെ കാണാതായി






