ചെന്നൈ ∙വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച നടൻ വിക്രം നിയമക്കുരുക്കിലായി. പരിസ്ഥിതി പ്രവർത്തകർ എതിർപ്പ് ശക്തമാക്കിയതോടെ നടൻ ചിത്രം നീക്കി. അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. വിക്രത്തിന്റെ മകളുടെ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ വച്ചാണു നടൻ വിഡിയോ ചിത്രീകരിച്ചതെന്നാണ് അധികൃതരുടെ നിഗമനം. വിൽപനയ്ക്കായി എത്തിച്ച കുരങ്ങിനൊപ്പം വിഡിയോ എടുത്തതാണെന്നും സംരക്ഷിത ജീവിയാണെന്നു മനസ്സിലായതോടെ വാങ്ങിയില്ലെന്നും നടൻ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെട്ട ലാർ ഗിബ്ബൺ, വെള്ളക്കയ്യൻ കുരങ്ങുകൾ എന്നും അറിയപ്പെടുന്നു.







