കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ തള്ളി കെസി വേണുഗോപാൽ. ഇത്രയും ദിവസം മൗനം പാലിച്ച് അവസാന മണിക്കൂറിലാണ് കിരൺ റിജിജു പ്രതികരിച്ചത്. എഫ്സിആർഎ ബിൽ കൊണ്ടുവരാൻ വെല്ലുവിളിക്കുന്നു. ഇന്ത്യയിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ ലക്ഷ്യം വെക്കുന്ന ഇത്തരം ബിൽ കൊണ്ടുവരാനോ സഭയിൽ അവതരിപ്പിക്കാനോ സഖ്യം ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ആവശ്യമല്ല കേന്ദ്രം അംഗീകരിച്ചത്. ചർച്ച വലിച്ചു നീട്ടി മറുപടി പറയുക അല്ല വേണ്ടത്. അമിത് ഷാ നേരിട്ട് സഭയിൽ എത്തി പ്രസ്താവന നടത്തണം.അയോധ്യ സംഭാവന കൊള്ളയിൽ സർക്കാർ പ്രതികരിക്കണം. രാജ്യത്തെ ഓരോ വീടും കൊള്ളയടിച്ചതിന് തുല്യമാണിത്. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തോട് ഇതുവരെയും കേന്ദ്രം പ്രതികരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.








