Headlines

കാസർഗോഡ് കളക്ടറേറ്റിലെ ക്ലർക്ക് ജീവനൊടുക്കിയ സംഭവം; അന്വേഷണത്തിന് നിർദേശം നൽകി ജില്ലാ കളക്ടർ

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക്‌ ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ നിർദേശം നൽകി. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തി എന്നാണ് ആശാലതയുടെ മരണ മൊഴിയായി രേഖപ്പെടുത്തിയത്. ഈ മാസം ഏഴിനാണ് ആശാലത വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ളക്ടറേറ്റ് പരിസരത്തു വെച്ചായിരുന്നു ആശാലത എലിവിഷം കഴിച്ചത്.കാസറഗോഡ് കലക്ട്രേറ്റിലെ എൻഡോസൾഫാർ സെല്ലിലെ യു ഡി ക്ലർക്കായ ആശാലത വെള്ളിയാഴ്ച രാവിലെ പതിവ് പോലെ ജോലിക്ക് എത്തിയിരുന്നു. അതിനിടയിൽ ആണ് കളക്ടറേറ്റ് പരിസരത്തു വെച്ച് എലിവിഷം കഴിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം 2.30 മണിയോടെ ചെങ്കള സഹകരണ ആശുപത്രിയിൽ കാർ ഓടിച്ച് എത്തിയ അവർ താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായായതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

 

ആശുപത്രിയിൽ വെച്ച് പോലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. താൻ ഒറ്റപ്പെട്ട മാനസിക അവസ്ഥയിലാണ് എന്നും മൂന്ന് ഐസ്ക്രീം കപ്പുകളിലാക്കിയാണ് വിഷം കഴിച്ചുവെന്നും മൊഴി നൽകിയെന്ന് സൂചനയുണ്ട്. വിവരമറിഞ്ഞ് ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് കോഴിക്കോട്ടെ ആശുപതിയിലെത്തിയിരുന്നു ഇവർക്ക് ഒമ്പതിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. വിദ്യാനഗർ പോലീസ് അസ്വാഭാവികരണത്തിന് കേസെടുത്തിട്ടുണ്ട്. അതേ സമയം ജോലി സംബന്ധമായതൊ വ്യക്തിപരമോ ആയ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.